- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീണ്ടും പനി മരണം; പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വീണ്ടും പനി മരണം. പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്‌ളസ് ടൂ വിദ്യാർത്ഥിനി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി.വി മുസ്തഫ -ഷമീമ ദമ്പതികളുടെ മകൾ ഫാത്തിമ മിസ് വ (17) ആണ് മരണപ്പെട്ടത്. കണ്ണപുരം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
തിങ്കളാഴ്‌ച്ച രാവിലെ ഏഴു മണിയോടെ പനി മൂർച്ഛിച്ച് വീട്ടിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു.ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കഴിഞ്ഞ ദിവസം കണ്ണപുരത്തെ ആറാം ക്‌ളാസ് വിദ്യാർത്ഥി പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചിരുന്നു. പയ്യാവൂരിൽ 23 വയസുകാരിയും പനി മൂർച്ഛിച്ചു വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.
Next Story




