തൃശൂർ: കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. പറ്റത്തൂർ കുഞ്ഞാലിപ്പാറ രാമകൃഷ്ണന്റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ തുറന്നുവിട്ടു. പുലർച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. 12 അടിയോളം നീളമുള്ളതായിരുന്നു മലമ്പാമ്പ്.