- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ കാറിടിച്ചു; 50കാരന് ദാരുണാന്ത്യം
ചേർത്തല: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച പ്രദേശവാസിയായ അമ്പതുകാരൻ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനൻ ചെട്ടിയാരാണ് (50) മരിച്ചത്. ദേശീയ പാതയിൽ പട്ടണക്കാട് ബിഷപ്പൂർ സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ മോഹനനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ ഇടിച്ച കാറിൽ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ബന്ധുക്കളെത്തി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ട്യൂട്ടോറിയൽ അദ്ധ്യാപകൻ, എൽഐസി ഏജന്റ്, ചേർത്തല അക്ഷര ജ്വാല സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറി, ഇപ്റ്റ ചേർത്തല ടൗൺ കമ്മിറ്റി വൈസ് പ്രസിഡന്റ് നിലകളിലും, സിനിമാ, സീരിയൽ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കൾ: അഖിൽ മോഹൻ, ആയുഷ് മോഹൻ. സഹോദരങ്ങൾ: രാമചന്ദ്രൻ ചെട്ടിയാർ, വിശ്വനാഥൻ ചെട്ടിയാർ, കനകവല്ലി അമ്മാൾ, ഗീതാകുമാരി, വത്സലകുമാരി, പരേതയായ ആനന്ദവല്ലി.




