ചെങ്ങന്നൂർ: ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി ചെങ്ങന്നൂരിൽ സ്‌കൂട്ടർ യാത്രിക മരിച്ചു. വെൺമണി കുറ്റിയിൽ പുത്തൻ വീട്ടിൽ അജിത (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15ന് എംസി റോഡിൽ ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനു സമീപം ഹോട്ടൽ ആര്യാസിനു മുൻഭാഗത്തായാണ് അപകടം. ഭർത്താവ് ഓമനക്കുട്ടനൊപ്പം സ്‌കൂട്ടറിൽ വരവേയാണ് അപകടം.

പിൻസീറ്റിലിരുന്ന അജിത ടോറസ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അഭിഷേക്, ആദിത്യൻ.