- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈയിലെ ശമ്പളം നൽകിയില്ല; കെ എസ് ആർ ടി സിയിൽ സമരത്തിന് നോട്ടീസ്; യൂണിയൻ പ്രതിനിധികളുമായി ബുധനാഴ്ച മന്ത്രിമാരുടെ ചർച്ച
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട തൊഴിലാളികൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ചർച്ചയ്ക്ക്. ജൂലൈ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത പശ്ചാത്തലത്തിലാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സംഘടനകൾ നോട്ടീസ് നൽകിയിരുന്നു.
വിഷയത്തിൽ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി മന്ത്രിമാരാണ് ചർച്ച നടത്തുന്നത്. ബുധനാഴ്ചയാണ് ചർച്ച. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെഎൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരാണ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ തീരുമാനിച്ചിരിക്കുന്നത്. സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടു വയ്ക്കുന്നു.




