- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ കുഴൽപ്പണം കടത്തുകാരനെ തടഞ്ഞ് കൊള്ളയടിച്ച സംഭവം; കേസിലെ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
കണ്ണൂർ: പാനൂർ പുത്തൂർ റോഡിൽ നിന്നും കുഴൽ പണം കടത്തുകയായിരുന്ന യുവാവിനെ തന്ത്രപൂർവ്വം ഒറ്റുകയും തടഞ്ഞുവെച്ച് പണം വീതിച്ചെടുക്കുകയും ചെയ്ത നാലംഗ സംഘം അറസ്റ്റിൽ. കുന്നോത്തുപറമ്പിലെ തയ്യുള്ളതിൽ നിഹാൽ (18) അരയാക്കൂൽ സ്വദേശികളായ ടി.പി റനീഷ് (31) ഷംസീജ് (31) ബിജുവെന്ന ജന്മി ബിജു (43) എന്നിവരെയാണ് പാനൂർ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പാനൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റു ചെയ്തത്.
ഈ കഴിഞ്ഞ നാലിന് പട്ടാപ്പകൽ പാനൂർ പുത്തുർ കെപി മോഹനൻ റോഡിൽ സ്‌കൂട്ടർ യാത്രക്കാരനെ കൊള്ളയടിച്ച് 4, 60,000 രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ്. പാത്തി പാലന്നെ ബിസ്മില്ല മൻസിലിൽ കെ.എം അർഷാദിനെ (40) യാണ് ഇവർ കൊള്ളയടിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് സംഭവം. ഇതിന് തൊട്ടു മുൻപ് കുന്നോത്തുപറമ്പിലെ നിഹാലിന് അർഷാദ് കുഴൽ പണം എത്തിച്ചു കൊടുത്തിരുന്നു. ഉപ്പ അയച്ചു കൊടുത്ത കുഴൽ പണം മകന് കെ മാറി മടങ്ങിയ ഇയാളെ നിഹാലാണ് ഒറ്റിക്കാടുത്തത്. ബിജുവാണ് കവർച്ച ആ സുത്രണം ചെയ്ത സംഘത്തിന്റെ തലവൻ.
കുഴൽ പണവും സ്വർണകടത്തും ഒറ്റി കിട്ടിയാലുടൻ അയാളെ ഉടൻ പിൻതുടർന്ന് പിടികൂടാൻ ബിജുവിന് പാനൂർ മേഖലയിൽ ഗുണ്ടാ ഗ്യാങ്ങുകളുണ്ട്. നിഹാൽ വിവരം നൽകിയതനുസരിച്ചാണ് റനീഷിനെയും ഷംസീജിനെയും ബിജു ഏർപ്പാടാക്കിയത്. അർഷാദ് സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞ് ചാവി കൈക്കലാക്കിയ ശേഷം തൊട്ടടുത്ത ഇടവഴിയിലേക്ക് കുട്ടി കൊണ്ടുപോയാണ് ഡിക്കിയിൽ സൂക്ഷിച്ച പണം അക്രമി സംഘം കവർന്നത്. പിറ്റേന്നു തന്നെ സംഭവത്തിൽ കേസെടുത്തിരുന്നുവെങ്കിലും കുഴൽ പണത്തിന്റെ കാര്യം പരാതിക്കാരൻ മറച്ചുവെച്ചിരുന്നു.
കുത്തുപറമ്പ് ഡി.വൈ.എസ്‌പി കെ വിനോദിന്റെ നിർദേശപ്രകാരമാണ് കുഴൽ പണസംബന്ധമായ അന്വേഷണം തുടങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊള്ളയക്കെത്തിയ ഓട്ടോ റിക്ഷ കണ്ടെത്തുകയായിരുന്നു. വീതം വെച്ചെടുത്ത പണത്തിൽ നിന്നും അര ലക്ഷം രൂപ ഒറ്റുകാരനായ നിഹാലിന് ബിജു നേരിട്ട് എത്തിച്ചു കൊടുത്തുവെന്ന് വ്യക്തമായതോടെയാണ് പൊലിസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐമാരായ സി.സി ലതീഷ് ,രാജീവൻ ഒതയോത്ത്, സിവിൽ പൊലിസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പാനൂരിൽ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ പ്രതികളിൽ ചിലർ.




