മലപ്പുറം: താനൂർ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റജി എം കുന്നിപ്പറമ്പന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കേരള പൊലീസിലും സിബിഐയിലും അടക്കം സേവനം അനുഷ്ഠിച്ചിട്ടുള്ള റജിക്ക് പൊലീസ് മെഡൽ കിട്ടുന്നത് മികച്ച കുറ്റാന്വേഷകനുള്ള അംഗീകാരം കൂടിയാണ്.

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച റജി എം കുന്നിപ്പറമ്പൻ മംഗളം, ദീപിക, ജീവൻ ടിവി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ സബ്എഡിറ്ററായി ജോലി നോക്കിയിട്ടുണ്ട്.