കൊച്ചി: എറണാകുളം ചാത്ത്യാത്ത് ഭാഗത്ത് നിന്ന് മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. പച്ചാളം സ്വദേശി റോഷെൽ വിവേര(38)യാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തിൽ പെട്ട 5.89 ഗ്രാം കൊക്കയിൻ, 5.71 ഗ്രാം എംഡിഎംഎ പിൽസ്, 1.52 ഗ്രാം കഞ്ചാവ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

പ്രതി തന്റെ ആഡംബര കാറിൽ ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. പ്രതിയുടെ ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്‌ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എറണാകുളം നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ രതീഷ്. ടി.എസ്, എസ്.,സി.പി.ഒ രാജേഷ്, സുനിൽ, സിപിഒ ലിബിൻരാജ് എന്നിവരും ഉണ്ടായിരുന്നു