- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് സ്കൂട്ടറടിച്ചു തകർത്തെന്ന് ഭാര്യയുടെ പരാതി; വിഷം കഴിച്ച് സ്‌റ്റേഷനിലെത്തിയയാൾ കുഴഞ്ഞു വീണു
നെയ്യാറ്റിൻകര: വിഷം കഴിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലെത്തിയയാൾ കുഴഞ്ഞു വീണു. അബോധാവസ്ഥയിലായ ഇയാളെ പൊലീസ് ആശുപത്രിയിലാക്കി. ഭാര്യയുടെ പരാതിയിൽ വെൺപകൽ, വിശാൽ ഭവനിൽ ഓട്ടോ ഡ്രൈവർ ശിവരാജൻ(50) ആണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഫ്യൂരിഡാൻ കീടനാശിനി കഴിച്ചെത്തിയ ഇയാൾ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടകീയ സംഭവങ്ങൾ. മദ്യലഹരിയിൽ ഭാര്യയുടെ സ്‌കൂട്ടർ അടിച്ചുതകർത്തുവെന്ന പരാതിയിലാണ് ശിവരാജനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ശിവരാജന്റെ ഭാര്യ റാണിയാണ് പരാതി നൽകിയത്. തിങ്കളാഴ്ച എത്താൻ ആവശ്യപ്പെട്ടെങ്കിലും ശിവരാജൻ ചൊവ്വാഴ്ച വൈകീട്ടോടെ കീടനാശിനി കഴിച്ച ശേഷം സ്റ്റേഷനിൽ എത്തുകയായിരുന്നു.
സ്റ്റേഷനിൽ അബോധാവസ്ഥയിൽ വീണ ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്റ്റേഷനിൽ എത്തിയയുടനെ ശിവരാജൻ പൊലീസുകാരോടായി താൻ വിഷം കഴിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നിലത്തു വീഴുകയായിരുന്നു. ഫ്യൂരിഡാനാണ് കഴിച്ചതെന്ന് ശിവരാജൻ പൊലീസുകാരോടു പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് ശിവരാജൻ.



