- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതം: അബുദാബിയിൽ രണ്ട് മലയാളികൾ മരിച്ചു
അബുദാബി: ഹൃദയാഘാതം മൂലം അബുദാബിയിൽ രണ്ട് മലയാളികൾ മരിച്ചു. കാസർകോട് പൈവളികെ സ്വദേശി മുഹമ്മദ് മുസ്തഫ (51), കൊല്ലം ഉളിയകോവിൽ സ്വദേശി ഫിറോസ് ഖാൻ (46) എന്നിവരാണ് മരിച്ചത്.
ഹംദാൻ സ്ട്രീറ്റിൽ ടീ സ്പോട്ട് കഫറ്റീരിയ നടത്തി വരികയായിരുന്നു മുസ്തഫ. നൂവത്തല വീട്ടിൽ അബ്ദുൾഖാദറിന്റെയും പരേതയായ റുഖിയയുടെയും മകനാണ്. അവ്വാബിയാണ് ഭാര്യ. മക്കൾ: അബ്ദുല്ല മുർഷിദ്, ഐഷ റീമു ഷെറിൻ. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് അസീസ് പെർമുദേയും പൈവളികെ പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡന്റ് ഹമീദ് മസിമാറും അറിയിച്ചു.
മുല്ലശ്ശേരിയിൽ റിട്ടയേർഡ് സെയിൽ ടാക്സ് ഓഫീസർ ഷാജഹാന്റെ മകനാണ് ഫിറോസ് ഖാൻ. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആസിഫ. മക്കൾ: ആഷിക്, ആഷിന. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയത്. ഖബറടക്കം മക്കാനി ഖബർസ്ഥാനിൽ നടന്നു.




