പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നിൽ പടക്ക നിർമ്മാണത്തിനിടെ തീ പടർന്നു വീട് തകർന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കൽ സെയ്തുമുഹമ്മദിന്റെ വീടാണു തകർന്നത്. അപകടത്തിൽ സെയ്തുമുഹമ്മദിന് (60) പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് അപകടമുണ്ടായത്.