- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരിച്ചു പോയ ഉമ്മൻ ചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യം'; പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് ഇപി ജയരാജൻ
കോട്ടയം: പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടായി മാറില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
മരിച്ചു പോയ ഉമ്മൻ ചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി യോഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോഗ്യൻ. ഞങ്ങൾക്ക് ആ അഭിപ്രായമില്ല. അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം സർക്കാർ നടപടിയെടുക്കലാണ് ചെയ്യുന്നതെന്ന് എൻഎസ്എസിനെതിരെയുള്ള നാമജപ യാത്രക്കുള്ള കേസ് പിൻവലിക്കുന്ന വിഷയത്തിൽ ഇ.പി ജയരാജൻ പ്രതികരിച്ചു. കെ-റെയിൽ വരില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കെ-റെയിലിനെ കുറിച്ച് ചിലർ തെറ്റായ ധാരണകൾ വെച്ച് പുലർത്തുകയാണ്. ആ ധാരണകൾ നീങ്ങുമ്പോൾ കെ-റെയിൽ വരുമെന്നും ഇപി കൂട്ടിച്ചേർത്തു.




