തൃശൂർ: ഗുരുവായൂരിൽ വ്യാഴാഴ്ച ചിങ്ങ മഹോത്സവം. പുരാതന തറവാട്ടുകൂട്ടായ്മയുടെ നേതൃത്തിലാണ് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം നടക്കുന്നത്. ഗുരുവായൂരപ്പന് അഞ്ഞൂറിലേറെ ഐശ്വര്യ വിളക്കുകൾ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിങ്ങ മഹോത്സവത്തിന്റെ പ്രധാന ആകർഷകമായ 151 പേരുടെ മഞ്ജുളാൽത്തറ മേളം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടക്കും. ഗുരുവായൂർ ജയപ്രകാശാണ് മേളം നയിക്കുന്നത്.

മഞ്ജുളാൽ പരിസരത്ത് ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ 150-ഓളം പേർ പങ്കെടുക്കുന്ന മേളം അരങ്ങേറും. ചടങ്ങിൽ ശ്രീഗുരുവായൂരപ്പൻ മേള പുരസ്‌കാരം സദനം വാസുദേവന് സമ്മാനിക്കും. തുടർന്ന് പഞ്ചവാദ്യത്തോടെ നാമജപഘോഷയാത്രയും ആരംഭിക്കും. സമാപന ചടങ്ങിൽ കിഴക്കേ നടയിൽ ആയിരത്തോളം ഐശ്വര്യ വിളക്കുകൾ സമർപ്പിക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. കെവി വിജയൻ, ഊരാളൻ മല്ലിശേരി നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.