- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിജി കുത്തിവെപ്പിന് പകരം നൽകിയത് പോളിയോ വാക്‌സിൻ; നവജാത ശിശുവിന് വാക്‌സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ
പാലക്കാട്: പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്‌സിൻ മാറി കുത്തിവെച്ചു. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്‌സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്. കുഞ്ഞിന് ഇതിന് പകരം നൽകിയത് പോളിയോ വാക്‌സിനാണ്. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത്.
നിലവിൽ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ആരോഗ്യ പ്രവർത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Next Story




