- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണ ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ: അറസ്റ്റിലായത് 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയായ അഞ്ചൽ സ്വദേശി
കൊല്ലം: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിൽ. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ കണ്ട് പൊലീസിൽ അറിയിക്കുക ആയിരുന്നു. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു.
ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. 2022ൽ മോഷണ കേസിൽ പിടിയിലായ വെള്ളംകുടി ബാബു, ഒരു വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ശേഷം കഴിഞ്ഞയാഴ്‌ച്ചയാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഏരൂർ പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ചും മോഷണം നടത്തിയിരുന്നു.



