- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീടനാശിനി നൽകി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: കീടനാശിനി നൽകി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ അറസ്റ്റ് ചെയ്തു. കാട്ടാക്കട കുറ്റിച്ചൽ പള്ളിത്തറ അനഘ ഭവനിൽ അജിത്ത് (37) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒൻപതിന് കുളത്തൂപ്പുഴ കല്ലാർ എസ്റ്റേറ്റ് അഞ്ചേക്കർ തോട്ടത്തിലെ ലയത്തിലാണ് സംഭവം.
അവിഹിതം ആരോപിച്ച് ഭാര്യ സുകന്യയെ ആണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. സുകന്യയുമായി വഴക്കിട്ട അജിത്ത് അവരെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം വായിൽ കീടനാശിനി ഒഴിച്ചെന്നാണ് കേസ്. എസ്റ്റേറ്റിലെ മറ്റ് തൊഴിലാളികളുടെ സഹായത്തോടെ സുകന്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
സുകന്യയുടെ മൊഴിയെത്തുടർന്ന് വധശ്രമത്തിനു കേസെടുത്ത പൊലീസ്, അജിത്തിനെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story



