തലശേരി: താഴെചൊവ്വ-കാപ്പാട് റോഡിൽ നിന്ന് മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിലാണ് കാപ്പാട് ഭാഗത്ത് നിന്നും 7.581 ഗ്രാം മെത്താം ഫിറ്റമിൻ പിടികൂടിയത്.

കണ്ണൂർ ചേലോറ പാറപ്പുറത്ത് അജ്മൽ പി പി (25), ചേലോറ ആയിഷ മൻസിലിൽ മുഹമ്മദ് പി (26) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിപി ജനാർദ്ദനനും സംഘവും പിടികൂടിയത്.കെ.എൽ 13 എപി 185 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ 7.581 ഗ്രാം മെത്താം ഫിറ്റമിൻ കടത്തി കൊണ്ടു വന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെ.പി അനിൽകുമാർ പി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷൻ സി, എക്സൈസ് ഡ്രൈവർ സജീഷ് പി എന്നിവർഉണ്ടായിരുന്നു.

പ്രതികൾ മയക്കുമരുന്ന് കാരിയർമാരാണെന്നും ഇവർ ബാംഗ്ളൂരിൽ നിന്നുമാണ് സിന്തറ്റിക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നും എക്സൈസ് അറിയിച്ചു. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ നിർദ്ദേശപ്രകാരം പൊലിസും മയക്കുമരുന്ന് വിൽപനയ്ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മിഷണറുടെ പ്രത്യേകമയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡായ ഡാൻസെഫും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.