- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ മനുഷ്യർ സമൂഹത്തിൽ കൂടുതൽ പരിഗണന അർഹിക്കുന്നവരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബഡ്‌സ് ഡേ 'വർണം 2023' ന്റെ ഉദ്ഘാടനം പത്തനംതിട്ട അബാൻ ആർക്കേഡിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദത്തമായി ഉണ്ടാവുന്ന സവിശേഷമായ സാഹചര്യം ആണിതെന്നും ഇവരെ പരിചരിക്കേണ്ടത് സമൂഹത്തിന്റെയും, സർക്കാരിന്റെയും രാജ്യത്തിന്റെ തന്നെയും ചുമതല ആണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ബഡ്‌സിന്റെ പ്രവർത്തനം കുടുംബശ്രീയുടെ നേതൃത്വത്തിലും, പൊതുവിദ്യാഭാസ വകുപ്പിന്റെയും എസ്എസ്ടിയുടെയും നേതൃത്വത്തിലും, ചില ഇടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലോടെയും നടന്ന് വരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി സർക്കാർ വിവിധങ്ങളായ പദ്ധതികളും സ്ഥാപനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. 'ഭിന്നശേഷി'ക്കാർ എന്ന പേര് പോലും സർക്കാർ നൽകിയത് ഇവർ പ്രത്യേക ശേഷികൾ ഉള്ളവരാണ് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ്. ശാരീരിക, മാനസിക ന്യൂനതകൾ ഉള്ളവരെ പരിഹസിച്ചിരുന്നു ഒരു സമൂഹം ഉണ്ടായിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ ജനത ഏറെ മാറിയിരിക്കുന്നു. ഏറെ പരിഗണന അർഹിക്കുന്ന കൂട്ടരാണ് ഇവരെന്ന തിരിച്ചറിവ് സമൂഹത്തിനും സർക്കാരിനും ഇന്നുണ്ട്. ശേഷി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭ്യമാകുമ്പോൾ ഫലപ്രദമായി ഇവർ വിനിയോഗിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.



