- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പ് താഴ്ന്നു; അണക്കെട്ടിലുള്ളത് കഷ്ടിച്ച് 120 അടിക്ക് മുകളിൽ ജലം
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ മുൻ വർഷളെ അപേക്ഷിച്ച് ക്രമാതീതമായി ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ വർഷം 137 അടിക്ക് മുകളിലായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. എന്നാൽ ഇപ്പോൾ കഷ്ടിച്ച് 120 അടിക്ക് മുകളിലണുള്ളത്. ഈ സാഹചര്യത്തിൽ അണക്കെട്ടിൽ ഉപസമിതി അംഗങ്ങൾ സന്ദർശനം നടത്തി.
വ്യാഴാഴ്ച രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗം തമിഴ്‌നാടിന്റെ പ്രതിനിധികൾ അണക്കെട്ടിലേക്ക് പോയപ്പോൾ കേരള പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗമാണ് അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ ഷട്ടറുകൾ എന്നിവിടങ്ങളിൽ പരിശോധിച്ചശേഷം സമിതി അംഗങ്ങൾ സ്വീപ്പേജിന്റെ അളവും രേഖപ്പെടുത്തി. പരിശോധനകൾക്ക് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്ര ജലക്കമ്മീഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്‌സീക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ, അസ്സിസ്റ്റന്റ് എൻജിനീയർ അരുൺ, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ എക്‌സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ.കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ മെയ് 15-നാണ് ഇതിനു മുമ്പ് ഉപസമിതി അണക്കെട്ട് സന്ദർശിച്ചത്. അണക്കെട്ടിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ് 120.2 അടിയാണ്.



