- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നതായതും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കാനും പുതിയ വിപണന സാധ്യതകൾ കണ്ടെത്തുന്ന തലത്തിലേക്ക് താല്പര്യം വളർത്തണം; വരും തലമുറയെ കാർഷികവൃത്തിയിലേക്ക് കൊണ്ടുവരണം: വീണാ ജോർജ്
പത്തനംതിട്ട: വരും തലമുറയെയും കാർഷികവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂർവമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ഓമല്ലൂർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്,സർവീസ് സഹകരണബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തന്നതായതും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കാനും പുതിയ വിപണന സാധ്യതകൾ കണ്ടെത്തുന്ന തലത്തിലേക്ക് പുതിയ തലമുറയിൽ താല്പര്യം വളർത്തണം.കാർഷികവൃത്തി സംസ്‌കാരം എന്നതിലുപരി ഒരു ജീവിതചര്യയാണ്. കാർഷിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് കൂടുതൽ വിപണികൾ കണ്ടെത്തുന്നതിനുമായാണ് കൃഷിവകുപ്പുമായി ചേർന്ന് കാപ്‌കോ കമ്പനി രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും തദ്ദേശിയ സ്ഥാപനങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും പ്രവർത്തന ശ്രമത്തിന്റെ ഫലമായി തരിശായി കിടന്ന പാടങ്ങൾ കൃഷിയോഗ്യമാക്കാൻ സാധിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ കർഷകർക്ക് കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കിട്ടുന്നതിനായി മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ശക്തമായിട്ടുള്ള ഇടപെടലുകളാണ് കാർഷിക മേഖലയിൽ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ
മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളെയും മികച്ച എസ് സി/എസ് ടി കർഷകരെയും ആദരിച്ചു.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി.ശ്രീവിദ്യ മികച്ച കർഷകർക്കുള്ള ക്യാഷ് അവാർഡും, പൊന്നാടയും മൊമന്റോയും നൽകി.ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി.കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി,ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാജി ജോർജ്ജ്, ആരോഗ്യ വിദ്വാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. എസ്. മനോജ് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സാലി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ മിനി വർഗ്ഗീസ്, പി സുജാത,കെ.സി.അജയൻ,സുരേഷ്‌കുമാർ,റിജു കോശി,എൻ മിഥുൻ,കെ.അമ്പിളി, എം. ആർ.അനിൽകുമാർ,അന്നമ്മ റോയ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി രജ്ഞിമ,കൃഷി ഓഫീസർ ടി സ്മിത,കൃഷി അസിസ്റ്റന്റ്മാരായ നിജി എസ് നായർ, ജ്യോതിലക്ഷ്മി,കാർഷിക കർമ്മസേന സെക്രട്ടറി ബാലകൃഷ്ണൻ നായർ,കാർഷിക വികസനസമിതി അംഗങ്ങളായ തമ്പിക്കുട്ടി ജോഷ്വാ,ചിറ്റാർ മോഹനൻ,കെ. എ. വർഗീസ്,ഹരിത പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റ് സുരേഷ് പുളിവേലി,അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ എൻ.ആർ ഗീത,മുതിർന്ന കർഷകൻ കുഞ്ഞുപിള്ള അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.



