തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തിന്റെ വിരലുകൾ പോലും കേന്ദ്ര സർക്കാർ കെട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പ്രതികരിച്ചു.

ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ യുഡിഎഫ് എംപിമാർ സഹകരിച്ചിട്ടില്ല. കേരളത്തിൽ സാമ്പത്തിക ഉപരോധം നടത്താൻ ശ്രമിക്കുന്ന ബിജെപി താൽപര്യത്തിനൊപ്പമാണ് യുഡിഎഫ് എംപിമാർ നിലകൊള്ളുന്നത്. കേന്ദ്രത്തിന്റെ അവഗണന ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന് 19000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാ മേഖലകളിലും സർക്കാർ സഹായം ഉറപ്പ് വരുത്തുന്നുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ നേരത്തെ കൊടുത്തു തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.