- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംശയരോഗം കലശലായി; ബലമായി കീടനാശിനി കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ; അകത്തായത് വിതുര കളിക്കൽ കിഴക്കുംകര അജിത്ത്
അഞ്ചൽ: ഭാര്യയ്ക്ക് കീടനാശിനി നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര കളിക്കൽ കിഴക്കുംകര അജിത്ത് (37) ആണ് പിടിയിലായത്.
കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അജിത്തും ഭാര്യ സുകന്യയും കുളത്തൂപ്പുഴ കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംശയത്തെത്തുടർന്നു സംഭവ ദിവസവും അജിത്ത് സുകന്യയെ മർദിച്ചു. മർദനത്തിനിടെ വീട്ടിൽ കൃഷി ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായിൽ ഒഴിച്ച് നൽകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തൂപ്പുഴ പൊലീസ്, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അജിത്തിനെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story



