തൃശൂർ : ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വച്ചാണ് ആക്രമണമുണ്ടായത്. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിലെ കെടിഡിസി ഹോട്ടൽ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.