- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിസ്വാമിയായി ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് നടി ഗീത; ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ
പത്തനംതിട്ട: കന്നിസ്വാമിയായി ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് തെന്നിന്ത്യൻ നടി ഗീത. നടി ഗീത കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ എത്തി ദർശനം നടത്തിയത്. ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ പ്രചരിക്കുന്നത്. കന്നിസ്വാമിയായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്.
രജനികാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'ഭൈരവി'യിലൂടെ 18978ലായിരുന്നു നടിയായി ഗീതയുടെ അരങ്ങേറ്റം. 'ഭൈരവി' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തിൽ വേഷമിട്ടത്. നായകൻ രജനികാന്തിന്റെ സഹോദരിയായിട്ടായിരുന്നു ഗീത ചിത്രത്തിൽ വേഷമിട്ടത്. 1978ൽ 'മനവൂരി പണ്ഡവുളു' എന്ന തെലുങ്ക് ചിത്രത്തിലും ഗീത വേഷമിട്ടു.
നടി ഗീതയുടെ ആദ്യ മലയാള ചിത്രം 'ഗർജ്ജന'മാണ്. 1981ലായിരുന്നു ഗീത 'രേഖ'യായി വേഷമിട്ട ചിത്രം പ്രദർശനത്തിന് എത്തിയത്. 1986ൽ പുറത്തിറങ്ങിയ 'പഞ്ചാഗ്‌നി'യെന്ന ചിത്രം മലയാളത്തിൽ ശ്രദ്ധയാകർഷിച്ചു. 'ഇന്ദിര' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തിൽ വേഷമിട്ടത്.
'സുഖമോ ദേവി', 'ക്ഷമിച്ചു എന്നൊരു വാക്ക്', 'രാരീരം', 'ഗീതം', 'അമൃതം ഗമയ', 'ലാൽ സലാം', 'ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി', 'ഭരണകൂടം', 'യുവതുർക്കി', 'നന്ദിനി ഓപ്പോൾ' തുടങ്ങി ഒട്ടേറെ ശ്രദ്ധയാകർഷിച്ച മലയാള ചിത്രങ്ങളിൽ ഗീത നിർണായക വേഷങ്ങളിൽ എത്തി. 'ഹെന്നിനെ സെഡു' എന്ന കന്നഡ ചിത്രത്തിലൂടെ ഗീത അന്നാട്ടിലും നടിയായി അരങ്ങേറിയിരുന്നു. 'ആജ് കാ ഗൂണ്ടാ രാജെ'ന്ന ചിത്രത്തിലൂടെ ഗീത ഹിന്ദിയിലുമെത്തിയിരുന്നു.
'അരുണ രാഗ' എന്ന കന്നഡ ചിത്രത്തിലൂടെ ഗീതയ്ക്ക് കർണാടക സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിലൂടെ ഗീതയ്ക്ക് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും 1989ൽ ലഭിച്ചു.




