- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പതാക വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; 43കാരൻ അറസ്റ്റിൽ
കിളിമാനൂർ: ദേശീയ പതാക വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചുവിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2021 ഡിസംബറിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥി മൊഴി നൽകി.
കുന്നുമ്മേൽവച്ചാണ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടത്തുകയും കുട്ടി ഇതിൽനിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് സഹോദരിക്ക് വേണ്ടി പതാക വാങ്ങാൻ കിളിമാനൂരിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇംഗിതത്തിന് വഴങ്ങാതിരുന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിദ്യാർത്ഥിയെ തടഞ്ഞുവച്ചത് കണ്ട് സുഹൃത്തുക്കൾ ഓടിയെത്തിയതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർത്ഥി പീഡന വിവരം സുഹൃത്തുക്കളോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കിളിമാനൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയും റൗഡി പട്ടികയിൽ പേര് ഉൾപ്പെ ട്ടിട്ടുള്ളയാളുമാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




