പത്തനംതിട്ട: വിൽപ്പനയിൽ ഓണം ബമ്പറിന് ഇക്കുറിയും വൻകുതിച്ചുചാട്ടം. മൂന്നാഴ്ചകൊണ്ട് 23 ലക്ഷം ടിക്കറ്റുകൾ വിറ്റു. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 20-നാണ്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

ജില്ലാ ഓഫീസുകളിൽ സ്റ്റോക്ക് പ്രതിദിനം കുറയുന്നതിനാൽ അടുത്തഘട്ടം അച്ചടി ഉടൻ തുടങ്ങും. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന് അനുമതിയുള്ളത്.