- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ചയ്ക്കകം ഏകീകൃത കുർബാന നടപ്പാക്കാൻ മാർപാപ്പയുടെ പ്രതിനിധി നൽകിയ അന്ത്യശാസനം; കുർബാന തർക്കത്തിനിടെ വികാരി എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ; പൊലീസ് കാവലിൽ ചുമതലയേറ്റു
കൊച്ചി: കനത്ത പൊലീസ് കാവലിൽ, കുർബാന തർക്കം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്.
എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലർച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.
വൻ പൊലീസ് സന്നാഹത്തിൽ പുലർച്ചെ ആറരയോടെയാണ് ഫാ.പൂതവേലിൽ പള്ളിയിലെത്തിയത്. ഇക്കഴിഞ്ഞ 14ന് മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിലിനൊപ്പം ബസിലിക്കയിൽ എത്തിയിരുന്നു. വിശ്വാസികളുടെ വൻ പ്രതിഷേധം ഇതേതുടർന്ന് നേരിടേണ്ടി വന്നിരുന്നു. ഓഫീസിന്റെ താക്കോൽ ബാങ്ക് ലോക്കറിൽ ആണെന്നതിനാൽ അന്ന് വികാരിയായി ചുമതലയേറ്റ പൂതവേലിലിന് ഓഫീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല.
പള്ളിയിൽ പ്രവേശിച്ച ശേഷം മാർപാപ്പയുടെ പ്രതിനിധിയും ഫാ.പൂതവേലിലും പൊലീസ് സംരക്ഷണത്തിൽ തിരിച്ചുപോയിരുന്നു. പിറ്റേന്ന് വിശ്വാസികളും അതിരൂപതയിലെ വൈദികരും ചേർന്ന് പള്ളിയിൽ എട്ടു മാസമായി പൂട്ടിക്കിടന്നിരുന്ന പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.
ഫാ.ആന്റണി പൂതവേലിൽ പള്ളിയിൽ പ്രവേശിക്കുന്നതിൽ ഒരു വിഭാഗം വിശ്വാസികൾക്ക് എതിർപ്പ് രൂക്ഷമായിരിക്കുന്നതിനിടെയാണ് ഇന്ന് വൻ പൊലീസ് സന്നാഹത്തിൽ വീണ്ടും പള്ളിയിൽ എത്തിയിരിക്കുന്നത്. ഞായറാഴ്ചയ്ക്കകം ഏകീകൃത കുർബാന നടപ്പാക്കാനാണ് മാർപാപ്പയുടെ പ്രതിനിധി നൽകിയിരിക്കുന്ന അന്ത്യശാസനം. ഇത് ബസിലിക്കയിൽ നടപ്പാക്കാനാണ് ഫാ. പൂതവേലിലിന്റെ വരവെന്ന സൂചനയുണ്ട്.




