- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിയിൽ പർദയും നിഖാബുമണിഞ്ഞെത്തിയ ആളെ കണ്ടപ്പോൾ സംശയം; പരിശോധിച്ചപ്പോൾ വേഷം മാറിയെത്തിയ ഇതര സംസ്ഥാന തൊഴിലാളി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവിൽ പള്ളിക്ക് സമീപം പർദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് പർദ്ദ ധരിച്ച യുവാവ് പള്ളിക്ക് സമീപമെത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറി.
അസം സ്വദേശിയായ സമീഹുൽ ഹഖ് ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടിയ ശേഷം കൊണ്ടോട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡിൽ പർദയും നിഖാബുമണിഞ്ഞ് ഒരാളെ കണ്ടതോടെ പള്ളിയിലേക്ക് ജുമുഅ നമസ്‌കാരത്തിനായി എത്തിയവർക്ക് സംശയമായി. ഇതോടെ പരിശോധിച്ചപ്പോൾ വേഷം മാറിയെത്തിയതാണെന്ന് മനസ്സിലായി. തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു.




