- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; കത്തി നശിച്ചത് നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാല: അപകടകാരണം ഷോർട് സർക്യൂട്ടെന്ന് സംശയം
ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവ് റോഡിലെ വസ്ത്ര വ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ കട മുഴുവൻ കത്തി നശിച്ചു. ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ എത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഷോർട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.
Next Story



