തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 29.5 ലക്ഷം കുട്ടികൾക്ക് അഞ്ചു കിലോ സൗജന്യ അരി. ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്കാണ് ഓണത്തിന് 5 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുന്നത്. സിവിൽ സപ്ലൈസ് കോർപറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരി അവർ തന്നെ സ്‌കൂളുകളിൽ നേരിട്ട് എത്തിക്കും. 24ന് അകം വിതരണം പൂർത്തിയാക്കാൻ സപ്ലൈകോയോടു നിർദേശിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.