കൊച്ചി: എറണാകുളം ഊന്നുകല്ലിലെ ചിൽഡ്രൻസ് ഹോമിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.