കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച കേസിൽ യുവസംവിധായകൻ അറസ്റ്റിൽ. 'ബൈനറി' സിനിമയുടെ സംവിധായകനായ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) അറസ്റ്റിലായത്.

സിനിമയിൽ ചാൻസ് നൽകാമെന്നുപറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നേരത്തേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമുണ്ടായിരുന്നു.

ജാസിക് അലി നടക്കാവിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പൊലീസിനെക്കണ്ട് ഓടിയപ്പോൾ സിനിമാസ്റ്റൈലിൽ പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.