ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജനനിരപ്പ് വീണ്ടും താഴ്ന്നു. വൈദ്യുതി ഉത്പാദനം വേനൽകാലത്തിന് സമാനമായി ഉയർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത്. അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 54.69 അടി വെള്ളത്തിന്റെ കുറവാണുള്ളത്. അണക്കെട്ടിൽ ഇനി 31.47 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.

2331.31 അടിയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2386 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്പാദനം നിലയ്ക്കും. കേന്ദ്രപൂളിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചാൽ ആഭ്യന്തര ഉത്പാദനം കുറച്ച് അണക്കെട്ടുകളിലെ ജലം നിലനിർത്താൻകഴിയും.