- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാർ കടുവ സങ്കേതത്തിൽ നിന്നെത്തിയ കടുവകൾ ജനവാസമേഖലയിൽ; വണ്ടിപ്പെരിയാറിലെ വള്ളക്കടവിൽ ആശങ്ക ശക്തം; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ നിന്നെത്തിയ കടുവകൾ ജനവാസമേഖലയിൽ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വള്ളക്കടവ് ഭാഗത്താണ് കടുവകൾ ഇറങ്ങിയത്. നാട്ടൂകാർക്ക് കടുവയുടെ ദൃശ്യവും കിട്ടി. ഇതോടെ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്ത് രണ്ട് കടുവകളെ ആദ്യം കണ്ടത്. കടുവകൾ ഇവിടെനിന്ന് ഇപ്പോഴും പോയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story



