- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ച്ു; കണ്ണൂർ ടൗണിലെ ജൂവലറിയിൽ വിറ്റ് 50000 രൂപ തട്ടിയെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ വ്യാജ സ്വർണമുണ്ടാക്കി നൽകി ജൂവലറിയിൽ നിന്നും പണം തട്ടിയ മൂന്നു പേർ പിടിയിൽ. സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ അഴീക്കോട് സ്വദേശി സുജയിൽ ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗണിലെ ഒരു ജൂവലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജൂവലറിയിൽ ഇടപാട് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
Next Story




