- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 കോടിയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി യുവാവ് പിടിയിൽ: അറസ്റ്റിലായത് അഡിസ് അബാബയിൽ നിന്നെത്തിയ സാറ്റ്ലി തോമസ്: ഇയാളിൽ നിന്നും ബാഗ് വാങ്ങാനെത്തിയ യുഗാണ്ട സ്വദേശിയായ സ്ത്രീയും പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 15 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി പിടിയിൽ. ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്നെത്തിയ സാറ്റ്ലി തോമസ് (44) ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് അറസ്റ്റ് ചെയ്തത്.
ബാഗിൽ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിൽ 1496 ഗ്രാം കൊക്കെയ്‌നും കണ്ടെത്തി. ലഹരിമരുന്ന് അടങ്ങിയ ബാഗ് വാങ്ങാനെത്തിയ യുഗാണ്ട സ്വദേശിയായ സ്ത്രീയും പിടിയിലായിട്ടുണ്ട്.
ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ കഴിഞ്ഞ വർഷം കാലടി സ്വദേശി വിജിൻ വർഗീസിനെ ഡിആർഐ മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു.
Next Story



