- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മുമ്പ് ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള 21കാരൻ
അടിമാലി: ആന്ധ്രയിൽനിന്ന് വിൽക്കാൻ കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസൺവാലി ഇരുപതേക്കർ കുളക്കാച്ചി വയലിൽ മഹേഷ് മണി(21)യെയാണ് അടിമാലി റേഞ്ച് എക്‌സൈസ് സംഘം പടികപ്പിൽനിന്ന് അറസ്റ്റുചെയ്തത്. മുമ്പ് ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി.
ആന്ധ്രയിൽ നിന്നും ട്രെയിനിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ മണം പുറത്തുവരാത്ത രീതിയിൽ പ്ലാസ്റ്റിക് ടേപ്പുകൾകൊണ്ട് സീൽചെയ്താണ് കൊണ്ടുവന്നത്. അറസ്റ്റിലായ പ്രതിയെ അടിമാലി കോടതി റിമാൻഡുചെയ്തു.
അടിമാലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രിവന്റീവ് ഓഫീസർമാരായ കെ.വി.സുകു, കെ.പി.റോയിച്ചൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്.മീരാൻ, രാഹുൽ കെ.രാജ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ്, എസ്‌പി.ശരത്ത് എന്നിവർ പങ്കെടുത്തു.
Next Story



