- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യക്കുറിയുടെ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനിൽ നിന്നും 5000 രൂപ തട്ടി; യുവാവിനെ തേടി പൊലീസ്
പുനലൂർ: ഭാഗ്യക്കുറിയുടെ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനായ വയോധികനിൽ നിന്ന് 5000 രൂപ തട്ടിയെടുത്തു. പുനലൂർ സ്വദേശി ഇല്യാസി (71)നാണ് പണം നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ദിവസം പുനലൂർ ചൗക്ക റോഡിൽ ലോട്ടറി വില്പന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ യുവാവ് അഞ്ച് ടിക്കറ്റ് ഫലം നോക്കാനായി ഇല്യാസിനെ ഏൽപ്പിച്ചു.
ഇതിൽ ഒരു ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്നു കണ്ടത്തി. ഈ തുകയിൽ 2300 രൂപയും ബാക്കി തുകയ്ക്ക് ഓണം ബംബർ ടിക്കറ്റും വാങ്ങി യുവാവ് മടങ്ങിപ്പോയി. പിന്നീട് ഇല്യാസ് ഫലം അടിച്ച ടിക്കറ്റ് താലൂക്ക് ആശുപത്രി മുക്കിലെ ഒരു ലോട്ടറി കടയിൽ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് സമ്മാനം അടിച്ചതായി പറയുന്ന ടിക്കറ്റിന്റെ നമ്പർ തിരുത്തിയതാണെന്നു ബോധ്യപ്പെട്ടത്. ഇല്യാസ് പുനലൂർ പൊലീസിൽ പരാതി നൽകി.
Next Story



