- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്; വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത് താനുരിനും പരപ്പനങ്ങാടിക്കും ഇടയിൽ; രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ച് ആക്രമണം; യാത്രക്കാർക്കു പരുക്കില്ല
കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്സ്‌പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടു ട്രെയിനുകളിലെയും യാത്രക്കാർക്കു പരുക്കില്ല.
മലപ്പുറത്ത് താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ച് വൈകിട്ട് 4.50നാണ് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ല് പൊട്ടി. വന്ദേഭാരതിനു നേരെ ഇത് രണ്ടാം തവണയാണ് താനൂർ ഭാഗത്തുവച്ച് ആക്രമണം ഉണ്ടാകുന്നത്.
കാസർകോട് കാഞ്ഞങ്ങാട് വച്ച് വൈകിട്ട് 3.45നാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്‌പ്രസിനു നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. രാജധാനിക്കു നേരെ കല്ലേറുണ്ടായ വിവരം യാത്രക്കാരനാണ് അറിയിച്ചത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് രാജധാനിക്ക് നേരെ കല്ലേറ് ഉണ്ടായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ട്രെയിനുകൾക്ക് നേരെ തുടർച്ചയായി കല്ലേറ് വർധിച്ചു വരികയാണ്. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കല്ലേറ് ഉണ്ടായിരിക്കുന്നത്.




