കോഴിക്കോട്: ഞായറാഴ്ച രാത്രി ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാറത്തറമുക്ക് തോരക്കാട്ട് നാസറിന്റെയും റംലയുടെയും മകൻ ആഷിഖ് (29) ആണ് മരിച്ചത്.

ജീപ്പ് നിയന്ത്രണം വിട്ട് സ്വകാര്യഭൂമിയിലേക്ക് മറിഞ്ഞാണ് അപകടം. ആഷിഖിന് ജീപ്പിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ബുർഷാന. മകൻ: അസ്‌നാൻ. സംസ്‌കാരം നടത്തി.