ചെന്നൈ: ട്രെയിനിലെ ശുചിമുറിയിൽ ഒളിച്ചിരുന്ന് രണ്ടുദിവസം യാത്ര ചെയ്ത യുവാവ് പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയാണ് എറണാകുളം എക്സ്പ്രസിൽ ഒളിച്ചിരുന്നു യാത്ര നടത്തിയത്. ശുചിമുറി അകത്തുനിന്നു പൂട്ടി യാത്ര ചെയ്യുകയായിരുന്നു. ഇയാൾ ടിക്കറ്റ് എടുക്കാതെയാണ് ട്രെയിനിൽ കയറിത്. തമിഴ്‌നാട്ടിലെ ആരക്കോണത്ത് വെച്ച് ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.