തിരുവനന്തപുരം: വീട് ആക്രമിച്ച കേസിലെ സാക്ഷിയെ അഭിഭാഷകൻ കോടതി വളപ്പിലിട്ട് കുത്തിപ്പരുക്കേൽപിച്ചു. വീട് ആക്രമണക്കേസിന്റെ വിചാരണയ്ക്കായി വഞ്ചിയൂർ കോടതിയിൽ എത്തിയ യുവാവിനെയാണ് പ്രതിയായ അഭിഭാഷകൻ കോടതി വളപ്പിൽ കുത്തിപ്പരുക്കേൽപിച്ചത്.

കേസിലെ സാക്ഷിയും ടെക്‌നോപാർക്ക് ജീവനക്കാരനുമായ എറണാകുളം സ്വദേശി നിധിന് ആണ് ഇടുപ്പിനു താഴെ കുത്തേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു സംഭവം. സംഭവത്തിൽ അഭിഭാഷകനും ട്രഷറി റിട്ട. അക്കൗണ്ട്‌സ് ഓഫിസറുമായ പാറ്റൂർ സ്വദേശി വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.