കോട്ടയം: ഇടുക്കി ജില്ലയിൽ പാർട്ടി ഓഫീസുകളുടെ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാത്യു കുഴൽനാടന്റെ വീട് അളക്കാൻ പോയ സിപിഎമ്മിന് കിട്ടിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

മൂന്ന് നിയമങ്ങങ്ങൾ ലംഘിച്ചാണ് ഭരിക്കുന്ന പാർട്ടി കോടികൾ ചെലവഴിച്ച് ശാന്തൻപാറയിലുൾപ്പടെ കെട്ടിടം പണിതുകൊണ്ടിരിക്കുന്നത്. അത് ഇടിച്ചു പൊളിച്ച് കളയുന്നത് വരെ ഞങ്ങൾ അതിന്റെ പിന്നിലുണ്ടാകും.

എന്ത് തോന്ന്യവാസം കാണിച്ചാലും അഴിമതി കാണിച്ചാലും വെള്ളപൂശുന്ന നേതാക്കളുടെ കൂടാരമായി മാറി സിപിഎം. ലജ്ജ തോന്നുകയാണ്.

'യുഡിഎഫിന്റെ നേതാക്കൾക്കെതിരെയും ആക്ഷേപം വന്നു, കൃത്യമായ മറുപടി നൽകി. ഇവർക്ക് പറയാൻ മറുപടിയില്ല. ഇപ്പോൾ ഞങ്ങൾ വായടപ്പിച്ചിട്ടേയുള്ളൂ, ഇനി ഞങ്ങൾ തന്നെ തുറപ്പിക്കും' - സതീശൻ കൂട്ടിച്ചേർത്തു.