- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്; വെള്ളി, ശനി ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യും
തിരുവനന്തപുരം: സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകും. നിലവിൽ അവർക്കു നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് കിറ്റ് നൽകുന്നത്. ശർക്കര, ചായപ്പൊടി, പഞ്ചസാര, ചെറുപയർ പരിപ്പ് തുടങ്ങിയ എട്ടിനങ്ങൾ കിറ്റിൽ ഉണ്ടാകും. സിവിൽസപ്ലൈസ്, കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർസ്ഥാപനങ്ങൾ വഴിയാണ് സാധനങ്ങൾ ശേഖരിക്കുന്നത്. ആരോഗ്യവകുപ്പും സിക്കൾസെൽ രോഗികളുടെ കൂട്ടായ്മയും ചേർന്ന് വെള്ളി, ശനി ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകുന്നത്.
Next Story




