- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
കൊച്ചി: പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹോട്ടൽ ജീവനക്കാരനെ പാലാരിവട്ടം പൊലീസ് പിടികൂടി. ടിനു ഫിലിപ്പ് (24), പാളക്കാട് ഹൗസ്. കീഴ്ക്കുന്ന് പി.ഒ. കോട്ടയം എന്നയാളെയാണ് പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് ഓഗസ്റ്റ് 22ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിൽ താമസിച്ചു വന്ന എയർ ഹോസ്റ്റസ് ആയ നാഗാലാന്റ് സ്വദേശിനിയെ ഹോട്ടലിലെ ക്ലീനിങ് സ്റ്റാഫായ പ്രതി മുറിയിലെ വേസ്റ്റ് ക്ലീൻ ചെയ്യുവാൻ എന്ന വ്യാജേന എത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.
Next Story




