- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതറിയോടിയ പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം
നെടുങ്കണ്ടം: കുതറിയോടിയ പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പശുവിനോടൊപ്പം ഓലിയിൽ വീണ വീട്ടമ്മക്ക് ദാരുണാന്ത്യം. പശു ദേഹത്തേക്ക് വീണാണ് കൊച്ചറ വയലാർ നഗറിൽ തെക്കേടത്ത് പുരുഷോത്തമന്റെ ഭാര്യ ഉഷ(50) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം.
പശുവിനെ പിടിക്കുന്നതിനിടെ തൊഴുത്തിനോട് ചേർന്ന ചെറിയ ഓലിയിലേക്ക് ഉഷ വീണു. വീഴ്ചയിൽ ഓലിക്കുള്ളിൽ ചുരുണ്ടുപോയ ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഓലിയിൽ രണ്ടടി വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഉഷയെ കാണാതായതോടെ ഭർത്താവ് നടത്തിയ തിരച്ചിലിലാണ് പശുവിന്റെ അടിയിലായി കണ്ടെത്തിയത്. ഉടൻ അയൽവാസികളെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തി.
വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസും സ്ഥലത്തെത്തി എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പശുവിനെ മാറ്റിയശേഷം വീട്ടമ്മയെ പുറത്തെടുത്തു. ഉടൻ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പൊലീസ് വാഹനത്തിൽ കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അനന്ദകൃഷ്ണൻ, രാധികാകൃഷ്ണൻ എന്നിവരാണ് മക്കൾ.




