- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്‌ഐവി ബാധിതരുടെ പ്രതിമാസ പെൻഷൻ മുടങ്ങി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: എച്ച്‌ഐവി ബാധിതർക്ക് സർക്കാർ പ്രതിമാസം നൽകിവരുന്ന 1000 രൂപ ധനസഹായം കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങി. എച്ച്‌ഐവി രോഗികൾക്ക് മരുന്നിനും ചികിത്സയ്ക്കുമായി നൽകി വരുന്ന ധനസഹായമാണ് മുടങ്ങിയത് ഇതേക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവിട്ടു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് പതിനായിരത്തോളം എച്ച്‌ഐവി ബാധിതർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കെല്ലാം മാസം തോറും ആയിരം രൂപയുടെ ധനസഹായം ലഭിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ചുമാസമായി ഇത് ലഭിച്ചിട്ടില്ല. ഫണ്ടില്ലെന്നു പറഞ്ഞാണ് ധനസഹായം നിഷേധിക്കുന്നത്. ഇക്കൊല്ലം ഏപ്രിൽ മുതലുള്ള തുകയാണ് അനുവദിക്കാനുള്ളത്. കഴിഞ്ഞ വർഷവും തുക മുടങ്ങിയപ്പോൾ കമ്മിഷൻ ഇടപെടുകയും ആവർത്തിക്കരുതെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.




