- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽനിന്ന് ദുബായിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകി; ബഹളം വെച്ച് യാത്രക്കാർ
കരിപ്പൂർ: കരിപ്പൂരിൽനിന്ന് ദുബായിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ ക്ഷുഭിതരായി, സ്ത്രീകളും കുട്ടികളുമടക്കം 186 യാത്രക്കാരുമായി കരിപ്പൂരിൽനിന്ന് ദുബായിലേക്കു പോകേണ്ട എയർഇന്ത്യാ എക്സ്‌പ്രസിന്റെ ഐ.എക്‌സ്. 345 വിമാനമാണ് അനിശ്ചിതമായി വൈകിയത്. യാത്രക്കാരെല്ലാം വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം വൈകുമെന്ന അറിയിപ്പ് നൽകിയത്. ഇതോടെ യാത്രക്കാർ ക്ഷുഭിതരായത് വിമാനത്താവളത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ബുധനാഴ്ച രാവിലെ 8.30-ന് പോകേണ്ടതായിരുന്നു വിമാനം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രണ്ടാമത്തെ ഗേറ്റ് വഴി ബോർഡിങ്ങിന് അറിയിപ്പു നൽകിയിരുന്നു. പിന്നീട് വിമാനത്തിന് സാങ്കേതികത്തകരാറുള്ളതായി യാത്രക്കാർക്ക് വിവരം നൽകുകയായിരുന്നു. ഇതോടെയാണ് യാത്രക്കാർ ക്ഷുഭിതരായത്. റൺവേ കാർപ്പെറ്റിങ് ജോലി നടക്കുന്നതിനാൽ രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ റൺവേ അടച്ചിടുന്നുണ്ട്. അതിനാൽ ഇത്രയും സമയം കാത്തിരിക്കേണ്ടിവരുമെന്നതാണ് അവരെ അസ്വസ്ഥരാക്കിയത്.
രാത്രി എട്ടരയ്ക്ക് വിമാനം പുറപ്പെടുമെന്നും അഞ്ചുമണിക്ക് എത്തണമെന്നും കമ്പനി നിർദ്ദേശിച്ചു. തിരുവനന്തപുരത്തുനിന്നു യന്ത്രഭാഗങ്ങൾ എത്തിച്ച് തകരാർ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. അടുത്ത ആഴ്ച യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ അവിടേക്ക് വൻതിരക്കാണ് അനുഭവപ്പെടുന്നത്.




