- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ കടത്തിനെത്തിയ ലോറി മറിഞ്ഞു; ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു
തളിപ്പറമ്പ്: വയലിൽ മറിഞ്ഞ ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫ (38) ആണ് മരിച്ചത്. പട്ടുവം മുതുകുടയിൽ അനധികൃതമായി മണൽ കടത്തിനെത്തിയതായിരുന്നു ലോറി. മണൽ കയറ്റുന്നതിനിടെ ലോറി വയലിലേക്ക് മറിയുകയായിരുന്നു. രാത്രി 12നാണ് മണൽ ലോറി മറിഞ്ഞത്.
പുലർച്ചെ അഞ്ചു മണിയോടെ ലോറി ഉയർത്താനായി ക്രെയിൻ എത്തി. ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ ക്രെയിൻ മറിയുക ആയിരുന്നു. ക്രെയിനിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ തളിപ്പറമ്പ് അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണൽ കടത്തുകാർ തന്നെയാണ് ക്രെയിനുമായി എത്തിയതെന്നാണ് വിവരം. പുലർച്ചെ വൈദ്യുതി ഇല്ലാതിരുന്നപ്പോഴാണ് ലോറി ഉയർത്താൻ ക്രെയിനുമായി എത്തിയതെന്ന് ആരോപണമുണ്ട്. വയലിലേക്കു മറിഞ്ഞ ലോറി ഉയർത്താനുള്ള ശ്രമത്തിനിടെ ക്രെയിനും മറിയുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് മണൽ ലോറിയെ പിന്തുടർന്ന പൊലീസിനു മുൻപിൽ, റോഡിൽ മണൽ തട്ടിയശേഷം ലോറിയുമായി കടന്നുകളഞ്ഞിരുന്നു.




