- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ ഓട്ടത്തിനിടെ കാറിന് തീ പിടിച്ചു; കാറോടിച്ച സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചേർത്തല: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിനു തീപിടിച്ചു. കാറിന്റെ മുൻ ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ, ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്‌നേശ്വരൻ (64) ഓടിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കണിച്ചുകുളങ്ങര ചെത്തി റോഡിൽ പടവൂർ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
ഇന്ദിര പൊക്ലാശേരിയിലെ കുടുംബ വീട്ടിൽ വന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഉടൻ കാർ നിർത്തി ഇന്ദിര പുറത്തിറങ്ങി. ഇതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വർഷം പഴക്കമുള്ളതാണ് കാർ.
ചേർത്തലയിൽനിന്ന് അഗ്‌നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി. കാർ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.




